കോട്ടയം  കടുത്തുരുത്തിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: മൂന്നുപേർ അറസ്റ്റിൽ

കോട്ടയം : കടുത്തുരുത്തിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ ഏത്തക്കുഴികല്ലുപുര ഭാഗത്ത് വടക്കൻ മുകളേൽ വീട്ടിൽ പപ്പൻ മകൻ ചക്കച്ചാം ജോയി എന്ന് വിളിക്കുന്ന ജോയ് (40), അതിരമ്പുഴ ഓണം തുരുത്ത് കദളിമറ്റംതലക്കൽ വീട്ടിൽ അനിൽകുമാർ മകൻ ഒബാമ എന്ന് വിളിക്കുന്ന അഭിജിത്ത് (23), കാണക്കാരി ആശുപത്രിപ്പടി ഭാഗത്ത് തുരുത്തിക്കാട്ടിൽ വീട്ടിൽ ജോയി മകൻ ദീപു ജോയ്  (22) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ കഴിഞ്ഞ ദിവസം  രാത്രിയോടുകൂടി  കല്ലറ പുത്തൻപള്ളിക്ക് സമീപം   വച്ച് അരവിന്ദ് എന്നയാളെ ചീത്ത  വിളിക്കുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന വടിവാളും, മറ്റും ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയായ ജോയിയും, അരവിന്ദം തമ്മിൽ രണ്ട് ദിവസം മുമ്പ് കളമ്പുകാട്   ഷാപ്പിൽ വച്ച് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും തമ്മിൽമുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ സംഘംചേർന്ന് അരവിന്ദനെ ആക്രമിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിനുശേഷം പ്രതികൾ   ഒളിവിൽ പോവുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തിരച്ചിലിനൊടുവിൽ ഇവർ മൂവരെയും അതിരമ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ അഭിജിത്തിന് ഏറ്റുമാനൂർ, കടുത്തുരുത്തി, മേലുകാവ്, എന്നീ സ്റ്റേഷനുകളിലായി അടിപിടി, കഞ്ചാവ് തുടങ്ങിയ കേസുകളും മറ്റൊരാളായ ദീപു ജോയിക്ക് ഏറ്റുമാനൂർ,മേലുകാവ് എന്നീ സ്റ്റേഷനുകളായി  കഞ്ചാവ്,അടിപിടി കേസുകളും നിലവിലുണ്ട്. 

കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച് ഓ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ,സജിമോന്‍ എസ്.കെ, എ.എസ്.ഐ റെജിമോൻ, സി.പി.ഓ മാരായ പ്രവീൺ,ബിനോയ്‌, ജിനുമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles