കോട്ടയത്തെ കെഎസ്ആർടിസി ജീവനക്കാർക്ക് കൊടുക്കാം ഒരു കയ്യടി..! അർദ്ധരാത്രിയിൽ നടുറോഡിൽ ഒറ്റയ്ക്കായ പെൺകുട്ടിയ്ക്കു കാവൽ നിന്ന് കെഎസ്ആർടിസി ജീവനക്കാർ; കയ്യടിച്ച് സോഷ്യൽ മീഡിയ

കോട്ടയം: അർദ്ധരാത്രിയിൽ നടുറോഡിൽ ഒറ്റയ്ക്കായ പെൺകുട്ടിയ്ക്കു കാവൽ നിന്ന് കെഎസ്ആർടിസി ജീവനക്കാർ. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സംഭവങ്ങൾ യാത്രക്കാരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചതോടെയാണ് വൈറലായി മാറിയത്. കോട്ടയം ഡിപ്പോയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കു പോയ കെഎസ്ആർടിസി ബസിൽ നിന്നും അർദ്ധരാത്രിയിൽ റോഡിൽ ഇറങ്ങിയ പെൺകുട്ടിയ്ക്കായാണ് കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർ രമയും, ഡ്രൈവർ താജുദീനും കാവൽ നിന്നത്.

വൈറലായ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം –
കഴിഞ്ഞ രാത്രിയിൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തപ്പോൾ ഒരു അനുഭവം ഉണ്ടായി.. ഞാൻ കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു.. യാത്ര രാത്രി ഒരു മണി കഴിഞ്ഞു.. ഇടയ്ക്ക് കണ്ണ് തുറന്നു നോക്കിയപ്പോൾ ബസ് നിർത്തിയിട്ടിരിക്കുന്നു.. സ്ഥലം ചടയമംഗലത്തിനും കിളിമാനൂരിനും ഇടയ്ക്കാണ്.. അവിടെ ഏകദേശം 20 വയസ്സ് വരുന്ന ഒരു പെൺകുട്ടി വാഹനത്തിൽ നിന്ന് ഇറങ്ങി. ആ സ്റ്റോപ്പിൽ ആരുമില്ലായിരുന്നു.. ആ കുട്ടിയുടെ വീട്ടിൽ നിന്ന് ആ സമയത്ത് കുട്ടിയെ കൊണ്ടുപോകുവാൻ ആരും എത്തിയിരുന്നില്ല…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഈ കെഎസ്ആർടിസി ജീവനക്കാർ ആ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ആള് വരുന്നതു വരെ വാഹനം നിർത്തിയിട്ടു… ആ കുട്ടിയോടുള്ള കരുതലായിരുന്നു.. ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്ത് ഇറങ്ങുന്നതിനു മുമ്പ് അവരുടെ പേര് തിരക്കി കണ്ടക്ടർ രമയും ഡ്രൈവർ താജുദീനും.. കോട്ടയം ഡിപ്പോയിലെ ഈ ജോലിക്കാരെ എത്ര അഭിനന്ദിച്ചാലും മതി വരികയില്ല…ബിഗ് സല്യൂട്ട്

Hot Topics

Related Articles