കോട്ടയം മീനടത്ത് സ്വന്തം മാതാവിന് ക്രൂര മർദനം : മകൻ മർദിക്കുന്ന വീഡിയോ പുറത്ത് :  ഒടുവിൽ പ്രതി റിമാൻഡിൽ

കോട്ടയം : മീനടത്ത് സ്വന്തം മാതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ പിടിയിൽ

 മീനടം മാത്തുർപ്പടി തെക്കേൽ കൊച്ചുമോൻ ( 48 ) ആണ് പാമ്പാടി പോലീസിൻ്റെ കസ്റ്റഡിയിൽ ആയത് മദ്യത്തിന് അടിമയായ കൊച്ചുമോൻ വീട്ടിൽ സ്ഥിരമായി മാതാവിനെ മൃഗീയമായി മർദ്ദിക്കാറുണ്ടായിരുന്നു നാട്ടുകാർ ഇടപെട്ടിട്ടും ഇയാൾ മർദ്ദനം തുടർന്നുകൊണ്ടിരുന്നു 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ വീണ്ടും മാതാവിനെ മർദ്ദിക്കുന്ന സമയത്ത് കൊച്ചുമോൻ്റെ ഭാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി വാർഡുമെമ്പർക്കും മറ്റുള്ളവർക്കും അയച്ചു നൽകിയതോടെയാണ് ദൃശ്യങ്ങൾ പുറത്തായത് തുടർന്ന് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ സുവർണ്ണ കുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം പാമ്പാടി ബാറിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു പ്രതിയെ  കോടതിയിൽ ഹാജരാക്കും. 

Hot Topics

Related Articles