പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയുടെ രണ്ടാം ഘട്ട ഫ്ളാറ്റ് സമുച്ചയ നിർമ്മാണത്തിന് കട്ടള വച്ചു

കളത്തിപ്പടി : പൊൻപള്ളി സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയുടെ ചാരിറ്റബിൾ സൊസൈറ്റി നിർമ്മിക്കുന്ന രണ്ടാം ഘട്ട ഫ്ലാറ്റ് സമുച്ചയത്തിന്റെ കട്ടള വയ്പ്പ് നടത്തി. ചടങ്ങ് വികാരി റവ.ഫാ കുറിയാക്കോസ് മണലേൽച്ചിറ, റവ.ഫാ തോമസ് ഇട്ടി കുന്ന ത്തയ്യാട്ട് ഫാ.പോൾ വർഗീസ് ഫാ എമിൽ വർഗീസ് ഫാ.ജോർജ്ജ് കരിപ്പാൽ എന്നിവർ കാർകത്വം വഹിച്ചു. സെക്രട്ടറി സി. കുറിയാക്കോസ് , കുരാച്ചൻ കാഞ്ഞിരത്തു വാല , എന്നിവർ സംബന്ധിച്ചു. നിർന്ധനരായ
12 കുടുംബങ്ങൾക്കാണ് രണ്ടാം ഘട്ടത്തിൽ ഫ്ളാറ്റ് നിർമ്മിച്ച് നൽകുന്നത്. ഒന്നാം ഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി കുടുംബങ്ങൾ താമസം ആരംഭിച്ചു. മുന്ന് നിലകളിലായാണ് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്.

Advertisements

Hot Topics

Related Articles