കോട്ടയം കടുത്തുരുത്തിയിൽ കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന അസ്തി കൂടം കണ്ടെത്തി : വീട്ടമ്മയെ കാണാതായത് 23 ദിവസം മുൻപ് 

കടുത്തുരുത്തി : 23 ദിവസമായി കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന അസ്തികൂടം കണ്ടെത്തി.കാപ്പുംന്തല  വിളയംകോട് സ്വദേശിനിയുടെത് എന്ന് സംശയിക്കുന്നു  മൃതദേഹ അവശ്ഷ്ടങ്ങൾ ആണ് ഇവരുടെ വീടിൻ്റെ അല്പം അകലത്തായുള്ള റബ്ബർ തോട്ടത്തിൽ കണ്ടെത്തിയത്.കൂടംകുളം വൈദ്യുതി ലൈനിൽ തട്ടി നിൽക്കുന്ന മരകമ്പുകൾ വെട്ടിമാറ്റാൻ എത്തിയ കെ.എസ്.ഇ.ബി ജോലിക്കാരാണ് മൃതദേഹം കണ്ടത്. 

ശരീര ഭാഗങ്ങൾ അഴുകി ദ്രവിച്ച് അസ്തികൂട്ടമായ അവസ്ഥയിലായിരുന്നു മൃതദേഹം. കടുത്തുരുത്തി പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

Hot Topics

Related Articles