എയ്ഡ് ഭീതിയിൽ കോട്ടയം..! കോട്ടയം നഗരമധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളി പെൺകുട്ടികളെ ഉപയോഗിച്ച് അനാശാസ്യ കേന്ദ്രം; ഇതര സംസ്ഥാന തൊഴിലാളികളായ ബംഗാളി പെൺകുട്ടികളെ എത്തിക്കുന്നത് കഞ്ചാവ് കേസിലെ പ്രതിയുടെ ഭാര്യ; കാവൽ നിൽക്കുന്നത് വെള്ളയും വെള്ളയുമിട്ട കോട്ടയം നഗരത്തിലെ പ്രമുഖൻ

കോട്ടയം: എയ്ഡ്‌സ് ഭീതിയിൽ കോട്ടയം..! ഇതര സംസ്ഥാന തൊഴിലാളികളെയും മലയാളി യുവാക്കളെയും ലക്ഷ്യമിട്ട് കോട്ടയം നഗരത്തിലെ അഞ്ച് സ്ഥലങ്ങളിൽ അനാശാസ്യ കേന്ദ്രം. ഇതര സംസ്ഥാനക്കാരായ പെൺകുട്ടികളെ എത്തിച്ചു പ്രവർത്തിക്കുന്ന അനാശാസ്യ കേന്ദ്രമാണ് കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്നത്. നഗരമധ്യത്തിൽ ടി.ബി റോഡിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ പൊലീസ് സംഘം പരിശോധന നടത്തി. പൊലീസ് റെയിഡിന് എത്തിയ വിവരം അറിഞ്ഞ് ലോഡ്ജിൽ നിന്നും ഇതര സംസ്ഥാനക്കാരായ പെൺകുട്ടികളെ, ഇടപാടുകാരും ഓടിരക്ഷപെട്ടു. കോട്ടയം നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടത്തിന് പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയാണ് ഈ കേന്ദ്രത്തിലേയ്ക്ക് പെൺകുട്ടികളെ എത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിലുള്ള അഞ്ച് കേന്ദ്രങ്ങളിലായി അൻപതോളം യുവതികളാണ് ഇപ്പോഴുള്ളത്.

കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ ടിബിയുടെ സമീപത്തെ വളവിൽ പ്രവർത്തിക്കുന്ന ലോഡ്ജ് കേന്ദ്രീകരിച്ചാണ് അനാശാസ്യ ഇടപാടുകൾ നടക്കുന്നതെന്നാണ് വിവരം. ഞായറാഴ്ചകളിലാണ് ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. രാത്രിയിലും പകലും ഇവിടെ വലിയ തോതിൽ ആളുകൾ എത്തുന്നുണ്ട്. ഇത്തരത്തിൽ ആളുകൾ എത്തുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ വിവരം അറിഞ്ഞ് വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ഇടപാടുകാർ ഓടിരക്ഷപെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതുകൊണ്ടു തന്നെ ഗുരുതമായ ലൈംഗിക രോഗങ്ങൾ അടക്കം ഇവിടെ എത്തുന്ന ഇടപാടുകാർക്ക് പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇതു ചൂണ്ടിക്കാട്ടി ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. കോട്ടയം നഗരത്തിലെ അഞ്ചിടത്ത് ഇത്തരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തുന്ന ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

മുൻപ് കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തെ ഇത്തരം ഒരു കേന്ദ്രത്തിൽ നാട്ടുകാരായ ലൈംഗിക തൊഴിലാളികളും, ഇതര സംസ്ഥാനക്കാരായ യുവതികളും തമ്മിൽ അസഭ്യം വിളിയുണ്ടായിരുന്നു. തങ്ങളുടെ ഇടപാടുകാരെ ഇതര സംസ്ഥാനക്കാർ തട്ടിയെടുക്കുന്നതായി ആരോപിച്ചാണ് ഇരുവിഭാഗങ്ങൾ തമ്മിൽ അസഭ്യവർഷമുണ്ടായത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ നടത്തിപ്പിനു പിന്നിൽ കോട്ടയം നഗരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വെള്ളക്കുപ്പായക്കാരനായ രാഷ്ട്രീയ പ്രവർത്തകനാണ് എന്നാണ് വിവരം. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ സ്വാധീനമുള്ള ഇയാൾ ഈ അഞ്ച് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും ഇടപാടുകാരെ എത്തിക്കുന്നതിനും സ്ഥാപനം സുരക്ഷിതമായി പ്രവർത്തിക്കുന്നതും കമ്മിഷൻ പറ്റുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വിഷയത്തിൽ അടിയന്തരമായി ജില്ലാ പൊലീസും, ആരോഗ്യ വിഭാഗവും ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

Hot Topics

Related Articles