കോട്ടയം ജില്ലയിൽ ഹൈബ്രിഡ് കുറുനരികൾ ; വിദഗ്ദ്ധ സംഘം പരിശോധന നടത്തണം : കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

കോട്ടയം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഹൈബ്രിഡ് കുറുനരികൾ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലുള്ള ജീവികളെ കാണുന്നത് വ്യാപകമാകുന്നതായി കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്. ഏകദേശം എഴുവർഷമായി കുറുനരിയുടെ സാന്നിധ്യം ജില്ലയുടെ മിക്കഭാഗങ്ങളിലും ഉണ്ട്.

Advertisements

എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി മുൻപ് കണ്ടതിൽ നിന്നും വ്യത്യസ്തമായ കുറുനരികളെ കാണാൻ തുടങ്ങിയിരിക്കുന്നു. സാദാകുറുനരികളെക്കാൾ ഉയരവും മനുഷ്യരെ കണ്ടാൽ തിരിഞ്ഞോടാതെ നിൽക്കുകയും ചെയ്യുന്ന ഇവ കുറുനരികളു൦ നാട്ടിലെ നായ്ക്കളു൦ ഇണചേർന്ന് ഉണ്ടായതാണോ എന്ന സംശയം ബലപ്പെടുകയാണ്. ഇത്തരം ജീവികൾ പകലെന്നോ രാത്രി എന്നോ വ്യത്യാസം ഇല്ലാതെ വിഹരിക്കുകയാണ് ഈ സാഹജരൃത്തിൽ വന്യജീവി മേഖലയിലെ വിദഗ്ദ്ധർ ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്തി ജനങ്ങളുടെ ആശങ്ക ദൂരീകരിക്കണം എന്ന ആവശ്യം ശക്തമാണ്.

Hot Topics

Related Articles