ശബരിമല സ്വർണ പാളി മോഷണം : ഉത്തരവാദി കളെ അറസ്റ്റ് ചെയ്യണം : കോൺഗ്രസ് നാട്ടകം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കോട്ടയം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവാദികളായ ദേവസ്വം മന്ത്രി വി എൻ വാസവനും ദേവസ്വം ബോർഡ് പ്രസിഡൻ്റും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടകം മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും മറിയപ്പള്ളിയിൽ പ്രതിഷേധ യോഗവും നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോൺചാണ്ടിയുടെ അധ്യക്ഷത വഹിച്ചു. കൂടിയ യോഗം യു ഡി എഫ് നിയോജകമണ്ഡലം കൺവീനർ എസ് രാജീവ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മാരായ സാബു പള്ളിവാതുക്കൽ, അനിൽ പലപ്പറമ്പ്, രാഗിണി സാബു, മുനിസിപ്പൽ കൗൺസിലർ ഷീന ബിനു, മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറി ലതാ മുരളി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജമ്മ ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു, കോൺഗ്രസ്സ് നേതാക്കളായ അബുതാഹിർ, പൊന്നപ്പൻമൂലവട്ടം, പി പി ശിവരാമൻ നായർ, പ്രകാശ് ഉള്ളാട്ടിൽ, രഞ്ജു പ്രശാന്ത്, നിഷാ ബാബു, എന്നിവർ പന്തം കൊളുത്തി പ്രകടനത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles