ചങ്ങനാശേരി : നാമനിർദ്ദേശ പത്രിക സമർപ്പണത്തിനു മുൻപ് പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ച് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങി ചങ്ങനാശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിനു ജോബ്. ഇന്ന് രാവിലെ നിർദ്ദേശ പത്രികയുമായി പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ എത്തി പ്രാർത്ഥനകൾ നടത്തിയ ശേഷമാണ് വിനു ജോബിൻ്റെ ഇന്നത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്ന് ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിലെത്തി ചങ്ങനാശ്ശേരിയുടെ മുൻ എംഎൽഎ സി എഫ് തോമസിന്റെ കബറടത്തിലും പ്രാർത്ഥനകൾ നടത്തി. ഇതിനുശേഷം മാതാപിതാക്കളുടെ കബറിങ്കൽ പ്രാർത്ഥിച്ച് ദാമനിർദ്ദേശപത്രിക സമർപ്പണത്തിന് തിരിക്കുകയായിരുന്നു.
Advertisements

