കോട്ടയം പൂവൻതുരുത്തിൽ ക്ഷീര കർഷകയായ വീട്ടമ്മയുടെ പശു മോഷണം പോയതായി പരാതി : മോഷണം പോയത് ഏക ഉപജീവനമാർഗം ആയ പശുവിനെ

കോട്ടയം : കോട്ടയം പൂവൻതുരുത്തിൽ ക്ഷീര കർഷകയായ വീട്ടമ്മയുടെ ഏക ഉപജീവനമാർഗമായ പശുവിനെ മോഷണം പോയതായി പരാതി. പൂവൻതുരുത്ത് മാങ്ങയ്ക്കരിയിൽ പരേതനായ വിമുക്തഭടൻ വിജയകുമാറിൻ്റെ ഭാര്യ പ്രിയ വിജയകുമാറിൻ്റെ കറവ പശുവിനെയാണ് നഷ്ടമായത്. ശനിയാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമാണ് ഇവരുടെ തൊഴുത്തിൽ നിന്നും പശുവിനെ മോഷണം പോയത്. ഞായറാഴ്ച രാവിലെ തൊഴുത്തിൽ എത്തിയപ്പോഴാണ് പശുവിനെ മോഷണം പോയതായി ഇവർക്ക് വിവരം ലഭിച്ചത്. തുടർന്ന് ഇവർ കോട്ടയം ഈസ്റ്റ് പൊലീസിൽ പരാതി നൽകി. 65000 രൂപയോളം വിലവരുന്ന പശുവിനെയാണ് മോഷണം പോയത്. പശു പരിപാലനത്തിലൂടെയുള്ള വരുമാനമാണ് ഇവരുടെ ഏക ആശ്രയം. മുതിർന്ന രണ്ട് പെൺകുട്ടികളുടെ പഠനം , ഇളയ പെൺകുട്ടിയുടെ പഠനം എന്നിവയും ഗാർഹിക ചിലവും നടന്നിരുന്നത് ഈ വരുമാനത്തിലാണ്. പശു മോഷണം പോയതോടെ കുടുംബം ദുരിതത്തിലാണ്.

Advertisements

Hot Topics

Related Articles