കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ കാർ കെ.എസ്.ആർ.ടി.സിയുമായി കൂട്ടിയിടിച്ചു ; നിരണം സ്വദേശിയായ വീട്ടമ്മ അടക്കം യാത്രക്കാർക്ക് പരിക്ക് 

കോട്ടയം : എം.സി റോഡിൽ ഏറ്റുമാനൂർ പാറോലിക്കലിൽ നിയന്ത്രണം നഷ്ടമായ കാർ ബൈക്കിലിടിച്ച് നിരണം സ്വദേശിയായ വീട്ടമ്മ അടക്കം നിരവധി യാത്രക്കാർക്ക് പരിക്ക്. കെ.എസ്.ആർ.ടി.സി യാത്രക്കാരിയായ പത്തനംതിട്ട നിരണം വാഴപ്പറമ്പിൽ തുളസീ മോഹനനാണ് പരിക്കേറ്റത്. കാർ യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

Advertisements

തിങ്കളാഴ്ച വൈകിട്ട് നാലരയോടെ കോട്ടയം ഏറ്റുമാനൂർ എം.സി റോഡിൽ പാറോലിക്കലിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് തൃശൂരിന് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. ഏറ്റുമാനൂർ ഭാഗത്ത് നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇതിന് ശേഷം വെട്ടിച്ച് മാറ്റിയ കാർ കെ.എസ്.ആർ.ടി.സി ബസിലും ഇടിച്ച് കയറി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാർ റോഡിൽ വീണു. ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരിയായ തുളസി മോഹനനാണ് പരിക്കേറ്റത്. ബസ് കണ്ടക്ടർ ഇതു വഴി എത്തിയ വാഹനത്തിൽ പരിക്കേറ്റ തുളസിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി. 

Hot Topics

Related Articles