കോട്ടയം : കോട്ടയം ചുങ്കം വാരിശ്ശേരിയിൽ മദ്യപിച്ച് വാഹനം ഓടിച്ച് വിവിധ വാഹനങ്ങളിൽ ഇടിച്ച് അപകടം.മദ്യപിച്ചെത്തിയ കാർ യാത്രക്കാരൻ നിയന്ത്രണം നഷ്ടമായി മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് അപകടം. സംഭവത്തിൽ കാർ യാത്രക്കാരനെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി 8:30 യോടു കൂടിയാണ് സംഭവം. കോട്ടയം ചുങ്കം മെഡിക്കൽ കോളേജ് റോഡിൽ മദ്യപിച്ച് കാർ ഓടിച്ച് നിയന്ത്രണം നഷ്ടമായി റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഏകദേശം മൂന്നിലധികം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല.സംഭവത്തെ തുടർന്ന് കോട്ടയം ചുങ്കം റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. സംഭവത്തിൽ കോട്ടയം ഗാന്ധിനഗർ പോലീസ് കാർ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.
Advertisements


