കോട്ടയത്ത് ന്യൂ ഇയർ ആഘോഷങ്ങൾക്കായി ലഹരിയൊഴുകുന്നു…! ഈരാറ്റുപേട്ടയിൽ വീര്യം കൂടിയ മയക്കുമരുന്നായ എം.ഡിഎംഎയുമായി യുവാവ് പിടിയിൽ; പിടികൂടിയത് പത്തൊൻപതുകാരനെ

കോട്ടയം: കോട്ടയത്ത് ന്യൂ ഇയർ ആഘോഷത്തിനായി ലഹരി ഒഴുകുന്നു. വീര്യം കൂടിയ ലഹരി മരുന്നായ എംഡിഎം.എയാണ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിനായി കോട്ടയത്ത് എത്തിച്ചത്. വീര്യംകൂടിയ മയക്കുമരുന്ന് എത്തിയ സംഭവത്തിൽ പത്തൊൻപതുകാരനെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

കുളത്തൂക്കടവ് ഭാഗത്തു നിന്നും പത്തൊൻപതുകാരൻ ആരോണിനെയാണ് ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്നും ആറു ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലേയ്ക്കു വ്യാപകമായി എംഡിഎംഎ എത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. തുടർന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.

Hot Topics

Related Articles