കോട്ടയം മൂലവട്ടത്ത് നഗരസഭ സ്ഥലത്തെ അനധികൃത വർക്ക്‌ഷോപ്പ് പൊളിച്ചു നീക്കി; വർക്ക്‌ഷോപ്പ് പൊളിച്ചു നീക്കിയത് ജാഗ്രതാ ന്യൂസ് ലൈവ് വാർത്തയെ തുടർന്ന്; വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റിയത് ബിജെപി പ്രവർത്തകർ

കോട്ടയം: മൂലവട്ടത്ത് നഗരസഭ സ്ഥലത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റി. നഗരസഭയുടെ സ്ഥലം കയ്യേറി പ്രവർത്തിച്ചിരുന്ന വർക്ക്‌ഷോപ്പാണ് പൊളിച്ചു മാറ്റിയത്. വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജാഗ്രതാ ന്യൂസ് ലൈവ് നിരന്തരം വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റിയത്. വർക്ക്‌ഷോപ്പ് നഗരസഭ സ്ഥലം കയ്യേറി പ്രവർത്തിക്കുകയാണ് എന്നു കണ്ടെത്തിയതിനെ തുടർന്നു നഗരസഭ അധികൃതർ നോട്ടീസ് നൽകിയിരുന്നു. തുടർന്ന്, ഹിയറിംങ് അടക്കം പൂർത്തിയാക്കിയപ്പോൾ വർക്ക്‌ഷോപ്പ് നഗരസഭയുടെ 30 ആം വാർഡിലാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു.

തുടർന്നാണ് കഴിഞ്ഞ ദിവസം വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റാൻ ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബിജെപി പ്രവർത്തകരാണ് ഞായറാഴ്ച വൈകിട്ടോടെ എത്തി വർക്ക്‌ഷോപ്പ് പൊളിച്ചു മാറ്റിയത്. നഗസഭ അംഗം കെ.രഘുവിന്റെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചത്. നേരത്തെ നഗരസഭ സ്ഥലം കയ്യേറിയതിന് എതിരെ വാർത്ത നൽകിയതിന്റെ പേരിൽ 31 ആം വാർഡ് കൗൺസിലർ ഷീനാ ബിനു ജാഗ്രതാ ന്യൂസിനെതിരെ പരാതി നൽകിയിരുന്നു.

Hot Topics

Related Articles