മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിന് സമീപം വീട്ടിൽ തനിച്ച് താമസിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

കോട്ടയം: മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിന് സമീപം വീട്ടിൽ തനിച്ച് താമസിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം നഗരസഭ മുൻ കൗൺസിലർ മുട്ടമ്പലം സജീവിന്റെ സഹോദരൻ കാഞ്ഞിരക്കാട്ട് വീട്ടിൽ രാജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് പ്രദേശത്ത് നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയത്. ഈ സമയം വീടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നു ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്തു.

Hot Topics

Related Articles