പ്രാർത്ഥനകൾ വിഫലം ! കോട്ടയത്തിന്റെ ജനകീയ ഡോക്ടർക്ക് വിട : ഡോ.പി.ആർ കുമാർ അന്തരിച്ചു : അന്ത്യം രാവിലെ 9.15 ന് കോട്ടയം മെഡിക്കൽ കോളജിൽ 

കോട്ടയം : പരിപ്പ് മെഡികെയർ ഹോസ്പിറ്റൽ ഉടമയും കുഴിത്താർ ഗ്രേസ് മെഡിക്കൽ സെന്റർ ഡോക്ടറുമായ പി.ആർ കുമാർ (64)അന്തരിച്ചു. 

Advertisements

 കോട്ടയം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. രാവിലെ 9.15 നാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്ച്ച വെളുപ്പിന് തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായനാക്കുകയുമായിരുന്നു. ഗതാഗത  സൗകര്യം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പോലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ നടത്തി നിസ്വാർത്ഥ സേവനം നൽകി ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമാണ് അയ്മനത്തിന് നഷ്ടമായത്.  സോഷ്യൽ സർവീസ്  ഫോർ ഡോക്ടർസ് മഹാത്മാ ഗാന്ധി ഫൌണ്ടേഷൻ അവാർഡ്- 2006, 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻ എസ് എസ് ട്രസ്റ്റ്‌  സോഷ്യൽ സർവീസ്  അവാർഡ് – 2008

ഗോവിന്ദമേനോൻ ബർത്ത് സെന്റനറി അവാർഡ് – 2009 

 തുടങ്ങി നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വള്ളംകളി പ്രേമിയും, വഞ്ചിപ്പാട്ട് വിദഗ്ദ്ധനുമായിരുന്നു. നെഹ്റു ട്രോഫി വള്ളംകളി ഉൾപ്പെടെ നിരവധി മത്സര വള്ളംകളിൽ ചുണ്ടൻ  വള്ളം ക്യാപ്റ്റനായി ടീമിനെ നയിച്ചിട്ടുണ്ട്. ഭാര്യ ഡോക്ടർ രാധ.

മക്കൾ: ഡോക്ടർ രോഹിത് രാംകുമാർ, ശരത് രാംകുമാർ (എഞ്ചിനീയർ).

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.