വമ്പന്മാർ മുട്ടുകുത്തുമോ! പുതിയ 5ജി ഹാൻഡ്സെറ്റുമായി വിവോ

ശ്രീജേഷ് സി ആചാരി 

വിവോയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണായ വൈ200ന്റെ ഇന്ത്യൻ ലോഞ്ച് തിങ്കളാഴ്ച നടന്നു.സ്നാപ്പ്ഡ്രാഗൺ 4 ജെൻ 1 എസ്ഓസി ചിപ്പിന്റെ കരുത്തോടെ എത്തുന്ന ഈ ഹാൻഡ്സെറ്റ് മികച്ച ബാറ്ററി ലൈഫും കിടിലൻ ഫീച്ചറുകളുമാണ് വാഗ്ദാനം ചെയ്യുന്നത്.ഫെബ്രുവരിയിൽ പുറത്തിറങ്ങിയ വൈ100ന്റെ പിൻഗാമിയാണ് ഈ മോഡൽ.വൺ  പ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5 ജി, സാംസങ് ഗാലക്സി എം34,റെഡ്മി നോട്ട് 12 5ജി എന്നിവയ്ക്ക് ഒപ്പമായിരിക്കും  വൈ200 മത്സരിക്കുക. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവോ വൈ200ന്റെ വില ,ലഭ്യത:

8 ജിബി റാം + 128ജിബി  സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഈ മോഡലിന് ഉള്ളത്.അടിസ്ഥാന 8 ജിബി റാം + 128 ജിബി  സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയാണ് വില. 24,999 രൂപയാണ് 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില.ജംഗിൾ ഗ്രീൻ, ഡെസേർട്ട് ഗോൾഡ് എന്നീ കളർ ഓപ്ഷനുകളിൽ ഹാൻഡ്സെറ്റ്  ലഭ്യമാണ്. വിവോയുടെ ഇന്ത്യ ഇ-സ്റ്റോർ, ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവയിലൂടെയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫോൺ സ്വന്തമാക്കാവുന്നതാണ്.എസ്ബിഐ, ഇൻഡസ്ഇൻഡ്, ഐഡിഎഫ്സി ഫസ്റ്റ്, യെസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് വിവോ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ  ഓപ്ഷനുകളും ലഭിക്കും. 

വിവോ വൈ200ന്റെ  സവിശേഷതകൾ: 

6.67-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080×2,400 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേയോട് കൂടിയാണ് ഈ മോഡലിന്റെ രൂപകല്പന. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഓഎസ് 13 വേർഷനിലാണ് ഫോണിന്റെ പ്രവർത്തനം. ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) എഫ്/1.79 ലെൻസിനുള്ള പിന്തുണയുള്ള 64-മെഗാപിക്സൽ പ്രൈമറി സെൻസറും എഫ്/2.4 ലെൻസുള്ള 2-മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൈ200ൽ ഉള്ളത്.സെൽഫികൾക്കും വീഡിയോകോളുകൾക്കുമായി എഫ് /2.0 അപ്പേർച്ചറുള്ള 16-മെഗാപിക്സൽ സെൽഫി ഷൂട്ടറും ഇതിനൊപ്പമുണ്ട്.നൈറ്റ് മോഡ്, പനോരമ, ടൈം-ലാപ്സ് വീഡിയോ, ഡ്യുവൽ വ്യൂ, പോർട്രെയ്റ്റ്, സ്ലോ മോഷൻ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത ഫോട്ടോഗ്രാഫി മോഡുകൾക്കുള്ള പിന്തുണ വൈ200ൽ ലഭ്യമാണ്. 

വിവോ വൈ200ലെ  കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, Wi-Fi, ബ്ലൂടൂത്ത് 5.2, GPS, Glonass, ഗലീലിയോ, QZSS, USB 2.0 എന്നിവ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, മോട്ടോർ, പ്രോക്‌സിമിറ്റി സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ് എന്നിവ ഉൾപ്പെടുന്നതാണ് ഫോണിലെ  സെൻസർ സിസ്റ്റം.4,800mAh ബാറ്ററിയാണ് ഫോൺ പായ്ക്ക് ചെയ്യുന്നത്. 44W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ ഇവിടെ ലഭിക്കും.190 ഗ്രാമാണ് ഫോണിന്റെ ഭാരം.

Hot Topics

Related Articles