വൈക്കത്ത് മിനിബസും സ്കൂട്ടറും കൂട്ടിയിടിച്ചു : അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു; മരിച്ചത് മറവൻതുരുത്ത് സ്വദേശി

വൈക്കം: മിനിബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. വൈക്കം മറവൻതുരുത്ത് ശിവപ്രസാദത്തിൽ (മൂലേപ്പടവ് ) ശിവദാസന്റെ മകൻ ശിവരാജാ (36)ണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെ വല്ലകം എണ്ണമില്ലിന് സമീപത്തെ വളവിലായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ശിവരാജിനെ സമീപത്ത് ജോലി ചെയ്തിരുന്ന കെ എസ് ഇ ബി കരാർ ജീവനക്കാരും നാട്ടുകാരും ചേർന്ന് ശിവരാജിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക്  സ്‌കൂട്ടറിൽ ശിവരാജ് വരുമ്പോൾ തലയോലപ്പറമ്പില്‍ നിന്നും വൈക്കത്തേക്ക് വന്ന പൊതിയിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. 

നാലുവര്‍ഷമായി കുവൈറ്റിലെ കാര്‍പെറ്റ് കമ്പനിയിലെ ഇന്റീരിയര്‍ ഡിസൈനിംഗിലായിരുന്നു ജോലി. രണ്ടാഴ്ച മുമ്പാണ് ശിവപ്രസാദ് നാട്ടിലെത്തിയത്. അവിവാഹിതനാണ്. അമ്മ: ഗീത. സഹോദരി: ശിവപ്രിയ. വൈക്കം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Hot Topics

Related Articles