വിജയപുരം പഞ്ചായത്തിലെ വട്ടമൂട് കടവിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി

വിജയപുരം : പൊതുജലാശയങ്ങളിലെ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക,  മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയായ മത്സ്യങ്ങളുടെ ലഭ്യത വർധിപ്പിക്കുക,  എന്നീ ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ – ഫിഷറീസ് വകുപ്പ് സംയോജിത മത്സ്യ വിഭവ പരിപാലനം പരിപാടി പ്രകാരം കോട്ടയം ജില്ല- വിജയപുരം പഞ്ചായത്തിലെ വട്ടമൂട് കടവിൽ 12 ബുധനാഴ്ച രാവിലെ 9:30 am ന് കാർപ്പ് മത്സ്യവിത്ത് നിക്ഷേപിച്ചു. 

Advertisements

വിജയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്  അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം ഫിലിപ്പോസ് , പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ധനുജാ സുരേന്ദ്രൻ, സുരേഷ് ബാബു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി. ബിന്ദു ജയചന്ദ്രൻ,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലിബി ജോസ് ഫിലിപ്പ് , സിസി ബോബി , മിഥുൻ ജി. തോമസ് (വിജയപുരം ഗ്രാമപഞ്ചായത്ത് കൗൺസിലർമാർ )എന്നിവർ ആശംസകൾ അറിയിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ ജാസ്മിൻ കെ ജോസ്, ഫിഷറീസ് ഉദ്യോഗസ്ഥർ മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles