കോട്ടയം സംക്രാന്തിയിൽ ബൈക്ക് അപകടം; യുവാവിന് പരിക്കേറ്റു; പരിക്കേറ്റ ഏറ്റുമാനൂർ സ്വദേശി ആശുപത്രിയിൽ

കോട്ടയം: സംക്രാന്തി ബൈക്ക് അപകടത്തിൽ യുവാവിന് പരിക്ക്. ഏറ്റുമാനൂർ സ്വദേശിയായ രോഹിത്തി (22)നാണ് അപകടത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഏറ്റുമാനൂർ ഭാഗത്തു നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്നു ബൈക്ക്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാൽ ഒടിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles