നാട്ടകം : കോട്ടയം എംസി റോഡിൽ നാട്ടകത്ത് മുന്നിൽ അനിൽ അപ്രതീക്ഷിതമായി എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ആംബുലൻസ് കരണം മറിഞ്ഞു. അപകടത്തിൽ നിന്നും ആംബുലൻസ് ഉണ്ടായിരുന്ന രോഗി അത്ഭുതകരമായി രക്ഷപ്പെട്ടു. ആംബുലൻസ് ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരനും ആംബുലൻസ് ഡ്രൈവർക്കും, രോഗിയ്‌ക്കൊപ്പമുണ്ടായിരുന്നയാൾക്കും നേരിയ പരിക്കേറ്റു.
ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. എംസി റോഡിൽ നാട്ടകം വില്ലേജ് ഓഫീസിന് സമീപ വില്ലേജ് ഓഫീസിന് സമീപത്താണ് അപകടമുണ്ടായത്. പത്തനാപുരത്തു നിന്നും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു ആംബുലൻസ്. പത്തനാപുരത്തു നിന്നും തലയിൽ ആന്തരിക ബ്ലീഡിംങ് ഉണ്ടായതിനെ തുടർന്ന് പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ച ശേഷം രോഗിയെയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു വരികയായിരുന്നു ആംബുലൻ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടകം വില്ലേജ് ഓഫിസിനു മുന്നിൽ വച്ചാണ് അപകടം ഉണ്ടായത്. ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ ആംബുലൻസിനു കുറുകെ ബൈക്ക് വരികയായിരുന്നു. ഈ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ, പെട്ടന്ന് ബ്രേക്ക് ചെയ്യുകയായിരുന്നു. റോഡിൽ ഒരു കരണം മറിഞ്ഞ ആംബുലൻസ്, റോഡിൽ തന്നെ നേരെ നിന്നു. ഈ സമയം ആംബുലൻസ് ഡ്രൈവർ വണ്ടിയ്ക്കുള്ളിൽ നിന്നും ചാടിയിറങ്ങി.
ബൈക്കിൽ ആംബുലൻസ് തട്ടിയതിനാൽ ബൈക്ക് യാത്രക്കാരനും നേരിയ പരിക്കേറ്റു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്കു മാറ്റി. ആംബുലൻസിനുള്ളിലുണ്ടായിരുന്ന രോഗിയെ, മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.