കോട്ടയം നഗരമധ്യത്തിൽ വൻ തീ പിടുത്തം; തീ പിടുത്തമുണ്ടായത് കോട്ടയം മാർക്കറ്റിനുള്ളിൽ; ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്; വീഡിയോ കാണാം

കോട്ടയം: നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിൽ ചപ്പു ചവറുകൾ കൂട്ടിയിട്ട സ്ഥലത്ത് തീ പിടുത്തം. കൃത്യ സമയത്ത് തീ പിടുത്തം കണ്ടതിനാൽ, സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേയ്ക്കു തീ പടരാതെ നിയന്ത്രിക്കാനായത് അപകടം ഒഴിവാക്കി. കോട്ടയം നഗരമധ്യത്തിൽ ചന്തയ്ക്കുള്ളിലെ പാർക്ക്‌ലൈൻ റോഡിലെ പഴയ വണ്ടിപെട്ടയ്ക്ക് സമീപമായിരുന്നു തീപിടുത്തം ഉണ്ടായത്.

Advertisements

കാട് പിടിച്ചു ,കിടന്ന സ്ഥലത്തെ പുല്ലിനാണ് തീപിടിച്ചത്. നിരവധി വീടുകളും, കടകളും സ്ഥിതി ചെയ്യുന്ന ഇവിടെ സംഭവസമയത്ത് റോഡരികിൽ വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു. തൊട്ടടുത്ത് പ്രവർത്തിക്കുന്ന അലോയിസ് ഗ്രാഫിക്‌സ് പ്രസിലെ ജീവനക്കാരുടെയും, മറ്റ് തൊഴിലാളികളുടെയും അവസരോചിതമായ ഇടപെടൽ മൂലം തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കാനായി
ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയാണ് തീ പൂർണമായും അണച്ചത്.

Hot Topics

Related Articles