കോട്ടയം : കോട്ടയം നഗരത്തില്‍ വീണ്ടും എസ്എഫ്ഐ കെ.എസ്.യു സംഘര്‍ഷം. ബസേലിയസ് കോളഏജിലാണ് എസ്എഫഐ കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കെ എസ് യു പ്രവര്‍ത്തകരുടെ അക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കേറ്റു. കോളേജിനുള്ളിലെ എസ്എഫ്ഐ കെ.എസ്.യു പ്രവര്‍ത്തകരാണ് തമ്മിലടിച്ചത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Advertisements
ഇന്നലെ കോളേജിലുണ്ടായ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കെ എസ്. യു പ്രവര്‍ത്തകന്റെ അടിയേറ്റ് എസ്എഫ്ഐ പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കുണ്ട്. തല പൊട്ടി ചോരയൊഴുകിയ പ്രവര്‍ത്തകനെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കോട്ടയം സിഎംഎസ് കോളേജിലും എസ്എഫ്ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റു മുട്ടിയിരുന്നു.