പഠിച്ച കോളേജില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മുഖ്യാതിഥി ; കാരണമായതോ കോളേജിലെ എസ്എഫ്‌ഐ പ്രര്‍ത്തകരെ കുറിച്ചെഴുതിയ കവിത ; സാം മാത്യുവും സഖാവും സിഎംഎസില്‍ വീണ്ടുമെത്തുമ്പോള്‍

കോട്ടയം : പഠിച്ച കോളേജില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മുഖ്യാതിഥി. കോളേജില്‍ വിരുന്നുകാരനായെത്താന്‍ സഹായിച്ചതാകട്ടെ പഠന കാലത്ത് എഴുതിയ കവിത. സിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥി കാലഘട്ടത്തെ ഓര്‍ത്തെടുക്കുകയാണ് സാം മാത്യു എന്ന പൂര്‍വ വിദ്യാര്‍ത്ഥി. 2010 -13 കാലഘട്ടത്തില്‍ കോളേജില്‍ പഠിക്കുമ്പോഴാണ് സാം ക്യാമ്പസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കുറിച്ച് കവിത എഴുതുന്നത്. എസ്എഫ്‌ഐ പ്രര്‍ത്തകന്‍ കൂടിയായ സാമിന് തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു കവിത. 

കോളേജില്‍ മരങ്ങളില്‍ പോസ്റ്റര്‍ സ്ഥിരമായി പതിക്കാറുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകനെ ആ മരം പ്രണയിക്കുന്നു. ജയിലഴിക്കുള്ളിലായ സഖാവിന് വേണ്ടി മരം കാത്തിരിക്കുന്നു. എന്നാൽ സഖാവ് മടങ്ങി എത്തുന്നില്ല. ഇതായിരുന്നു സഖാവ് എന്ന കവിതയുടെ ഇതിവൃത്തം. കവിത ആ കാലത്തെ കോളേജ് മാഗസിനില്‍ അച്ചടിച്ച് വരുകയും ചെയ്തു. പാടിയും വായിച്ചും കേരളം ചര്‍ച്ച ചെയ്ത കവിതയുടെ രചനയെ സംബന്ധിച്ച് പിന്നീട് ഏറെ ചര്‍ച്ചകളും വിവാദങ്ങളും നിലനിന്നിരുന്നു. ആ കാലത്ത് സിഎംഎസിലെ കോളേജ് യൂണിയന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി കൂടിയായിരുന്ന സാമിനൊപ്പം പക്ഷേ തന്റെ കവിതയും ചേര്‍ന്നു നിന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ പഠിച്ചഅതേ കോളേജിലേക്ക് അതിഥിയായി തിരിച്ചെത്തുമ്പോള്‍ സാമിനും കോളേജിനും ഇത് ചരിത്ര നിമിഷമാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു മടങ്ങി വരവ് താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് സാം പറയുന്നു. ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കവിത പുറത്തിറങ്ങി എല്ലാവരും ഏറ്റെടുത്ത ഘട്ടത്തില്‍ കോളേജില്‍ നിന്നും വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എത്തിയ വിളി ശരിക്കും അപ്രതീക്ഷിതമാണ് സാം ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു.

കോളേജിലെ എസ്എഫ്‌ഐ യൂണിയന്റെ മാഗസിന്‍ പ്രകാശനത്തിന് വേണ്ടിയാണ് സാം ഇന്ന് കോളേജില്‍ എത്തിയത്. പ്രസംഗിക്കുന്നതിനിടയില്‍ തന്റെ ഇഷ്ട കവിത പുതു തലമുറയ്ക്കായി ആലപിച്ച് തന്റെ കോളേജ് ഓര്‍മ്മകളും പങ്കു വെച്ചാണ് സാം മടങ്ങിയത്.പഠിച്ച ക്യാമ്പസില്‍ വീണ്ടുമെത്തിയതില്‍ അതിയായ സന്തോഷമുണ്ട് എന്നും ഈ അവസരമൊരുക്കി നല്‍കിയ കോളേജിലെ നിലവിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും സാം പറഞ്ഞു.

Hot Topics

Related Articles