ലോക്‌സഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നാളെ; വോട്ടെടുപ്പിനുള്ള തയാറെടുപ്പുകൾ പൂർണമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ വോട്ടെടുപ്പിനുള്ള തയാറെടുപ്പുകൾ പൂർണമാണെന്നും സുഗമവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പാക്കുമെന്നും വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ പൂർത്തിയായി. 1198 ബൂത്തുകളാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ജില്ലയിൽ മാവേലിക്കര, പത്തനംതിട്ട ലോക്‌സഭാ മണ്ഡലങ്ങളിലേതുൾപ്പെടെ 1564 പോളിങ് ബൂത്തുകളുണ്ട്. ഇതിൽ 1173 ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കിയിട്ടുണ്ട്.

രാവിലെ അഞ്ചുമണി മുതൽ കളക്‌ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ പോളിങ് നടപടികൾ തൽസമയം നിരീക്ഷിക്കും. പാലാ സെന്റ് വിൻസെന്റ് പബ്ലിക് സ്‌കൂൾ, കുറവിലങ്ങാട് ദേവമാതാ കോളജ് വൈക്കം എസ്.എം.എസ്.എൻ. എച്ച്.എസ്.എസ്., അതിരമ്പുഴ സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. കോട്ടയം എം.ഡി. സെമിനാരി എച്ച്.എസ്.എസ്. കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്.എസ്.എസ്. എന്നിവയായിരുന്നു കോട്ടയം ലോക്‌സഭാമണ്ഡലത്തിലെ സ്വീകരണവിതരണകേന്ദ്രങ്ങൾ.

Hot Topics

Related Articles