കോട്ടയത്തെ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി പത്ത് നാള്‍ കൂടി ; ജെപിഎല്‍ താരലേലം ഇന്ന് ; പങ്കെടുക്കുക 12 ടീമുകള്‍

കോട്ടയം : ജാഗ്രത പ്രീമിയര്‍ ലീഗിന്റെ താരലേലം ഇന്ന് കോട്ടയത്ത്് നടക്കും. കോട്ടയം ലോഗോസ് ജംഗ്ഷനില്‍ ഡിസി ബുക്ക്സിന് സമീപമുള്ള ഐഎംഎ ഹാളില്‍ വൈകിട്ട് 6 ന് ലേലം ആരംഭിക്കും. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി 12 ടീം ഓണര്‍മാരാകും ലേലത്തില്‍ പങ്കെടുക്കുക. 120 താരങ്ങളാണ് ലേലത്തിനായി ജില്ലയുടെ വിവിധയിടങ്ങളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ ക്രിക്കറ്റ് കമന്റേറ്റര്‍മാരില്‍ പ്രധാനിയായ മുഹ്സിന്‍ ലേലം നയിക്കും. എസ്എഫ്എസ് കോട്ടയം , മിറാക്കിള്‍സ് ചമ്പക്കര , റാപ്‌റ്റേഴ്‌സ് കോട്ടയം , സിക്‌സേഴ്‌സ് മറ്റക്കര , റാവണ്‍സ് എരുമേലി , റോയല്‍സ് കോട്ടയം , മൈറ്റി ഓസീസ് , സ്‌റ്റോംസ് വടവാതൂര്‍ , വൈഎംസി മാങ്ങാനം , ഷാഡോസ് മാന്നാനം , കോബ്രോസ് കോട്ടയം , ഈഗിള്‍സ് കാണക്കാരി എന്നീ ടീമുകളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

മെയ് 11 , 12 തീയതികളിലായി കോട്ടയം നെഹ്റു സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നത്. 11 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ കോട്ടയത്ത് നിന്ന് പങ്കെടുത്ത ഏക താരവും. കേരളത്തിലെ അഞ്ചാമത്തെ താരവുമായ ഹരീഷ് മുഖ്യ അതിഥിയായി പങ്കെടുക്കും. 2 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ ജാഗ്രത ന്യൂസിന്റെ ഫെയ്സ്ബുക്ക് , യു ട്യൂബ് ചാനലുകളില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. ഇന്ന് നടക്കുന്ന താര ലേലവും തത്സമയം സംപ്രേക്ഷണം ചെയ്യും. ഐപിഎല്ലിന് സമാനമായാണ് മത്സരങ്ങള്‍ നടത്തുന്നത്. മറ്റ് പ്രീമിയര്‍ ലീഗില്‍ നിന്ന് വ്യത്യസ്തമായി ഒട്ടനവധി സജ്ജീകരണങ്ങളാണ് ടീമിനായി ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്. സീസണ്‍ ഒന്നിന് ശേഷം തുടര്‍ സീസണുകളും ഉണ്ടാകും.

Hot Topics

Related Articles