കോട്ടയം: വർക്കല പൊലീസിനെ വെട്ടിച്ച് നടന്ന മുന്നൂറോളം കേസുകളിൽ പ്രതിയായ ക്രിമിനലിനെ കോട്ടയം ജില്ലാ പൊലീസിന്റെ എസ്.ഒ.ജി സ്‌ക്വാഡ് സംഘം സാഹസികമായി പിടികൂടി. വർക്കല പൊലീസിന്റെ സ്ഥിരം തലവേദനയായ ഫാന്റം ഷാജിയെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വർക്കലയിൽ യുവാവിന്റെ കാൽ വെട്ടിയ ശേഷം രക്ഷപെട്ട് കോട്ടയത്ത് ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
ഇയാളെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പൊലീസ് സംഘം പിടികൂടിയത്. വർക്കലയിലെ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കോട്ടയത്ത് എത്തിയതായും ഒളിവിൽ കഴിയുന്നതായും രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പൊലീസ് സംഘം പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. തുടർന്നാണ് കോട്ടയം ഡിവൈഎസ്പി കെ.ജ്ി അനീഷിന് പ്രതിയുടെ ഒളിത്താവളം സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്ക് ഒടുവിൽ ബോട്ട് ജെട്ടി ഭാഗത്തു നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ഷാജി അക്രമകാരിയാണ്. വധശ്രമം അടക്കം മുന്നൂറിലേറെ കേസുകളിൽ പ്രതിയാണ് ഫാന്റം ഷാജി. എസ്.ഒ.ജി സ്‌ക്വാഡ് അംഗവും എസ്.ഐയുമായ ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജേഷ്, സിവിൽ പൊലീസ് ഓഫിസർ സലമോൻ, ശ്യാം എസ്.നായർ, ഷൈൻ തമ്പി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.