കോട്ടയം എരുമേലിയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പിടിയിലായത് പത്തനംതിട്ട സ്വദേശി 

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള  ചാത്തൻതറ ഭാഗത്ത് നന്തികാട്ട് വീട്ടിൽ തോമസ് തോമസ് മകൻ ജോബിൻ ജോസ്  (36) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാളെ കഴിഞ്ഞദിവസം വെച്ചൂച്ചിറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ മെഡിക്കൽ പരിശോധനയ്ക്കായി മുക്കൂട്ടുതറയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും, അവിടെവച്ച് ഇയാൾഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നു.

Advertisements

പരിശോധനയ്ക്കായി ജീപ്പിൽ നിന്നും ഇറങ്ങിയ ഇയാൾ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും യൂണിഫോം വലിച്ച് കീറുകയുമായിരുന്നു. തുടർന്ന് എരുമേലി സ്റ്റേഷനിൽ നിന്നും പോലീസ് സംഘം എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.എരുമേലി സ്റ്റേഷൻ എസ്.എച്ച്. ഓ അനിൽകുമാർ വി.വി, എസ്.ഐ അബ്ദുൾ അസീസ്, രാജേഷ് സി.പി.ഓ മാരായ ഷാജി ജോസഫ്. ഷഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Hot Topics

Related Articles