കോട്ടയം: അയ്മനത്തിന്റെ ജനകീയ ഡോക്ടറായ ഡോ.പി.ആർ കുമാർ മരിച്ചെന്നു വ്യാജ വാർത്ത. കോട്ടയം നഗരത്തിലെ വാർത്ത റിപ്പോർട്ട് ചെയ്യുന്ന ലോക്കൽ ഓൺലൈൻ പത്രമാണ് രാവിലെ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഡോക്ടർ അതീവ ഗുരുതരമായി വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഈ ഓൺലൈൻ മഞ്ഞപ്പത്രം വ്യാജ വാർത്ത അടിച്ചു വിട്ടത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ആളുകളെ തെറ്റിധരിപ്പിക്കുന്ന വാർത്ത ഈ പത്രം അടിച്ചു വിട്ടത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡോക്ടർ ഗുരുതരാവസ്ഥയിലാണ്. ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ സാധാരണക്കാരായ കോട്ടയത്തെ ആളുകൾ പ്രാർത്ഥനയിലാണ്. ഇതിനിടെയാണ് അയ്മനം സ്വദേശിയായ ഡോക്ടർ പി.ആർ കുമാറിനെതിരെ വ്യാജ വാർത്ത ഈ ഓൺലൈൻ മാധ്യമം പ്രചരിപ്പിച്ചത്. മുൻപും സമാന രീതിയിൽ ഈ ഓൺലൈൻ മാധ്യമം പല വിഷയങ്ങളിലും തെറ്റായ വാർത്ത നൽകിയിട്ടുണ്ട്.