കൈവെള്ളയില്‍ കടിച്ച കാരി മീനിനെ കൈക്കുള്ളിലാക്കി ആശുപത്രിയിലെത്തി വീട്ടമ്മ ; ചുരുട്ടിപ്പിടിച്ച കൈക്കുള്ളില്‍ പാമ്പെന്ന് ഭയന്ന് ഡോക്ടര്‍ ; രസകരമായ സംഭവം അരങ്ങേറിയത് കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ

കോട്ടയം : കൈയില്‍ കടിച്ച കാരിമീനിനെ കൈക്കുള്ളിലൊതുക്കി ആശുപത്രിയിലെത്തിച്ച് വീട്ടമ്മ. ചുരുട്ടിപ്പിടിച്ച കൈയിലിരിക്കുന്നത് പാമ്പാണെന്ന് ഭയന്ന് ഡോക്ടര്‍. രസകരമായ സംഭവം അരങ്ങേറിയത് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍. തിരുവാര്‍പ്പ് സ്വദേശി വത്സമ്മയാണ് രസകരമായ സംഭവത്തിന് പിന്നിലെ കഥാപാത്രം.രാവിലെ പാചകം ചെയ്യാനായി ഫ്രിഡ്ജില്‍ നിന്ന് എടുക്കുമ്പോഴാണ് കാരി മീനിന്റെ കൊമ്പ് വത്സലയുടെ കയ്യില്‍ തറച്ചത്. തുടർന്ന് മീനിനേയും ഒപ്പം കൂട്ടി ജില്ലാ ജനറൽ ആശുപത്രിയിലെത്തുകയായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയാണ് രസകരമായ സംഭവം കോട്ടയം ജില്ലാജനല്‍ ആശുപത്രിയില്‍ അരങ്ങേറിയത്. 

കയ്യില്‍ തറച്ച മീനിന്റെ കൊമ്പിനൊപ്പം മീനിനേയും ചുരുട്ടിപ്പിടിച്ച ശേഷം കൈ തുണിയിട്ട് മറച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ ആശുപത്രിയിലെത്തിയ ഇവര്‍ ഡോക്ടര്‍ എത്തിയപ്പോള്‍ കൈയിലെ തുണി നീക്കിയതോടെ ഡോക്ടര്‍ പാമ്പെന്ന് കരുതി പേടിക്കുകയായിരുന്നു. ക്യാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പാർവ്വതിയാണ് മീനിനെ പാമ്പെന്ന് തെറ്റിദ്ധരിച്ചത്. എന്നാൽ സംഗതി മീനാണെന്ന് മനസ്സിലായ ശേഷമാണ് ഡോക്ടറിനും സമാധാനമായത്. തുടര്‍ന്ന് മീനിനെ കയ്യില്‍ നിന്നും നീക്കം ചെയ്ത ശേഷം ഡോക്ടര്‍ തന്നെ വത്സലയുടെ കയ്യില്‍ നിന്നും മുള്ളെടുത്തു മാറ്റി. എന്തായാലും രസകരമായ സംഭവം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Hot Topics

Related Articles