ഹാരാർപ്പണവും വമ്പിച്ച പൗര സ്വീകരണവും; സഖാവ് കെ.ജെ ഷൈൻ ടീച്ചറുടെ ഇലക്ഷൻ പര്യടനം കളമശ്ശേരിയിൽ

കളമശ്ശേരി: ഇടതുപക്ഷ ജനാധിപത്യമുന്നണി കളമശ്ശേരി മേഖല കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ സ്ഥാനാർത്ഥി കെ.ജെ ഷൈൻ ടീച്ചർക്ക് HMT മൂലേപ്പാടം ജംഗ്ഷനിൽ വെച്ച് സ്വീകരണം നൽകി. സഖാവ്: എ.എം. യൂസഫ് Ex MLA, (സി.പി.എം) അബ്ദുൽ കരീം, നടക്കൽ, ജമാൽ. എ.എം, (NCPS) സഖാവ്. രമേഷ്, കരീം ഇടപ്പള്ളി ( CPI) അൻവർ, JDS സഖാവ്:ബിജു, ATC കുഞ്ഞുമോൻ, (Cong S ) നൗഷാദ്, സഖാവ് :വർഗീസ്, ഉഷ, സാജിത എ.എൻ (NCPS) ഷെരീഫ് മരക്കാർ, തുടങ്ങിയർ ഹാരാർപ്പണം നടത്തി.

സ്വീകരണത്തിന് ഷൈൻ ടീച്ചർ നന്ദി പറഞ്ഞു. കളമശ്ശേരി നിയോജക മണ്ഡലത്തിലെ പള്ളി ലാംകര കങ്ങരപ്പടി യൂണിവേഴ്സിറ്റി കോളനി, ചേനക്കാല പൈപ്പ്ലൈൻ റോക്ക്വെൽറോഡ്, തോഷിബ ജംഗ്ഷൻ, തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി. കൂടാതെ വമ്പിച്ച പൗര സ്വീകരണവും നൽകി.

Hot Topics

Related Articles