രാത്രി യാത്രകൾ പൂർണമായും ഒഴിവാക്കണം; അതീവ ജാഗ്രത പാലിക്കണം: പെരുമഴയുടെ സാഹചര്യത്തിൽ മുന്നറിയിപ്പുമായി പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

പൂഞ്ഞാർ: ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും അടക്കം നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവുമായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. എംഎൽ.എയുടെ സന്ദേശം ഇങ്ങനെ –
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. മുക്കൂട്ടുതറ പലകക്കാവിൽ മലവെള്ളപ്പാച്ചിലിൽ വീണ് ചാത്തൻതറ സ്വദേശി അദ്വൈത് എന്ന ചെറുപ്പക്കാരൻ മരണപ്പെട്ടു. മൃതദേഹം വീണ്ടെടുത്ത് മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. എരുമേലി കൊരട്ടി ഭാഗത്തും, മുണ്ടക്കയം വണ്ടൻപതാൽ പ്രദേശത്തും ഈരാറ്റുപേട്ടയിലെ ചില ഭാഗങ്ങളിലും ചില കുടുംബങ്ങളെ വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക സംവിധാനങ്ങൾ എല്ലാം പൂർണ സജ്ജമായി പ്രവർത്തിക്കുന്നു.

Advertisements

ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ദുരന്ത നിവാരണ വിഭാഗം,തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, പോലീസ്,ഫയർഫോഴ്‌സ് തുടങ്ങി എല്ലാ ഔദ്യോഗിക സംവിധാനങ്ങളും സുസജ്ജമായി പ്രവർത്തിക്കുന്നുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.മീനച്ചിലാർ, മണിമലയാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് ഉയർന്നെങ്കിലും അപകട സ്ഥിതിയില്ല.നേരിയ തോതിൽ വെള്ളം കുറയുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാത്രി യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വാഗമൺ റോഡിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്.പഞ്ചായത്ത് ഓഫീസുകളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമുള്ള പക്ഷം രാത്രിതന്നെ ദുരിതാശ്വാസക്യാമ്പുകൾ തുറക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
താലൂക്ക് തല കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ആവശ്യമുള്ള ഘട്ടങ്ങളിൽ താഴെപ്പറയുന്ന നമ്പറുകളിൽ താലൂക്ക് കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്.

Hot Topics

Related Articles