കോട്ടയം കഞ്ഞിക്കുഴിയിൽ ഓട്ടോ റിക്ഷകൾ കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ ഡ്രൈവർ ജില്ലാ ആശുപത്രിയിൽ

കോട്ടയം : കോട്ടയം കഞ്ഞിക്കുഴിയിൽ ഓട്ടോ റിക്ഷകൾ കൂട്ടിയിടിച്ച് അപകടം. കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്കൂളിന് സമീപം തിരുവഞ്ചൂർ പാറമ്പുഴ റോഡിന് സമീപത്തെ വിളവിലായിരുന്നു അപകടം. കഞ്ഞിക്കുഴിയിൽ നിന്നും തിരുവഞ്ചൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ കോട്ടയത്തു നിന്നും കളത്തിപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.

Advertisements

കളത്തിപ്പടി സ്വദേശി ഷിബിന്റെ ഓട്ടോയാണ് അപകടത്തിൽ പെട്ടത്. കഞ്ഞിക്കുഴി ഭാഗത്തു നിന്നും തിരുവഞ്ചൂർ ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോ തെറ്റായ ദിശയിലെത്തി എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കാസർഗോഡ് സ്വദേശി രതീഷ് സുബ്രമണ്യനാണ് ഓട്ടോ ഓടിച്ചിരുന്നത്.  ഇയാൾക്ക് ഡ്രൈവിംഗ് വല്യ വശമില്ലാതിരുന്നതായി സംശയിക്കുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
കണ്ണിനും മൂക്കിനും നിസാര പരിക്കേറ്റ ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് കഞ്ഞിക്കുഴിയിൽ ഗതാഗതം തടസപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.