ഫേവറേറ്റ് പിസയിൽ ഓണാഘോഷം നടത്തി; സീനിയറായ ജീവനക്കാരെ ആദരിച്ചു

കോട്ടയം: ഫേവറേറ്റ് പിസ ജീവനക്കാർക്കായി ഓണാഘോഷം സംഘടിപ്പിച്ചു. കഞ്ഞിക്കുഴി, ചാലുകുന്ന്, തിരുവല്ല, അടൂർ, ഏറ്റുമാനൂർ ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് ഓണാഘോഷം നടത്തിയത്. ഓണാഘോഷത്തിന്റെ ഭാഗമായി മുതിർന്ന ജീവനക്കാരെ ഫേവറേറ്റ് പിസ എം.ഡി പ്രഫ.മാത്യു കുര്യൻ ആദരിച്ചു. സ്ഥാപനത്തിലെ അഞ്ച് മുതിർന്ന അംഗങ്ങളെയാണ് എംഡി ആദരിച്ചത്. തുടർന്ന് ജീവനക്കാർക്കായി ഓണാഘോഷ പരിപാടികളും ആഘോഷവും വടംവലി മത്സരവും സംഘടിപ്പിച്ചു. വടംവലി മത്സരത്തിൽ കഞ്ഞിക്കുഴി യൂണിറ്റ് വിജയികളായി.

Advertisements

Hot Topics

Related Articles