കോട്ടയം കിടങ്ങൂരിൽ മരണത്തിനും ജീവിതത്തിനും ഇടയിലൂടെ ഒഴുകിയെത്തി യുവാവ്; കടവിൽ നിന്നും തല കറങ്ങി മീനച്ചിലാറ്റിൽ വീണ യുവാവ് രണ്ടു മണിക്കൂറോളം മരണവുമായി മല്ലിട്ടു; കൊടുങ്ങൂർ സ്വദേശിയെ കുത്തൊഴുക്കിൽ നിന്നും രക്ഷിച്ചത് അഗ്നിരക്ഷാ സേനയും കിടങ്ങൂർ പൊലീസും ചേർന്ന്; വീഡിയോ റിപ്പോർട്ട് കാണാം

കിടങ്ങൂരിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
സമയം – രാത്രി 09.54

Advertisements

കിടങ്ങൂർ: ചേർപ്പുങ്കൽ പള്ളി ഭാഗത്തു നിന്നും ആറ്റിൽ വീണ് കിലോമീറ്ററുകളോളം ഒഴുകി നീങ്ങിയ യുവാവ്, മരണവുമായി മല്ലിട്ടത് രണ്ടു മണിക്കൂറോളം. ആറിന്റെ കരയിലെ മുളങ്കൂട്ടത്തിൽ മണിക്കൂറുകളോളം പിടിച്ചു കിടന്ന യുവാവിനെ അഗ്നിരക്ഷാ സേനയും, കിടങ്ങൂർ പൊലീസും ചേർന്നു സാഹസികമായി രക്ഷപെടുത്തി. വെള്ളം കുടിച്ച് അവശനായ യുവാവിനെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുങ്ങൂർ പാറേമാക്കൽ ജിജിയുടെ മകൻ ആഷിക് (25)ആണ് മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശനിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ചേർപ്പുങ്കൽ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തിയ ആഷിക്, പള്ളിയ്ക്കു സമീപത്തെ നടയിൽ നിന്നും വെള്ളത്തിൽ വീഴുകയായിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ ആഷിക്ക് കിലോമീറ്ററുകളോളം ഒഴുകി നീങ്ങി. ഇടയ്ക്ക് നീന്തിയും, കൈകാലിട്ടടിച്ചും വെള്ളത്തിൽ താഴാതെ പിടിച്ചു നിൽക്കുകയായിരുന്നു ആഷിക്ക്.

ഒഴുകിയെത്തിയ ആഷിക്ക്, നിലവിളിച്ചെങ്കിലും പലപ്പോഴും ആളുകൾ കേട്ടില്ല. ഒടുവിൽ കിടങ്ങൂർ ആറാട്ട് കടവിനു സമീപത്ത് ഇല്ലിക്കൂട്ടത്തിൽ പിടുത്തം കിട്ടിയ ആഷിക് ഇവിടെ പിടിച്ചു കിടന്നു. ഇവിടെ കിടന്ന് നിലവിളിച്ച് ആഷിക്കിന്റെ ശബ്ദം കേട്ട് നാട്ടുകാർ വിവര് അഗ്നിരക്ഷാ സേനയിലും, കിടങ്ങൂർ പൊലീസിലും അറിയിച്ചു. കിടങ്ങൂർ എസ്.ഐ കുര്യൻ മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് ഇല്ലിക്കൂട്ടത്തിൽ പിടിച്ചു കിടക്കുന്ന യുവാവിനെ കണ്ടത്. തുടർന്ന്, അരമണിക്കൂറോളം പണിപ്പെട്ട് അഗ്നിരക്ഷാ സേനയും പൊലീസും ചേർന്നു യുവാവിനെ സാഹസികമായി കരയ്‌ക്കെത്തിച്ചു.

കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ ബിജു, എസ്.ഐ കുര്യൻ മാത്യു, സിവിൽ പൊലീസ് ഓഫിസർ ബിബീഷ്, സുനിൽകുമാർ, എ.എസ്.ഐ ജയചന്ദ്രൻ, സുരേഷ്, സുനിൽകുമാർ, എം.ജിതേഷ് എന്നിവരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇയാളെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

Hot Topics

Related Articles