കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 31 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 31 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൂത്തോട്ടപ്പടി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ  വൈദ്യുതി മുടങ്ങും.  തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർക്കാവ്, ശാന്തിനഗർ  എന്നീ,ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ  വൈദ്യുതി മുടങ്ങും. 

Advertisements

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,കാളച്ചന്ത, കെജി കോളേജ്, പറുതലമറ്റം ജംഗ്ഷൻ, വെണ്ണിമല, ജിസാറ്റ് ,നോങ്ങൽ എന്നീ ഭാഗങ്ങളിൽ  രാവിലെ  9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങും.  തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന  ളായിക്കാട് , മേരി റാണി സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെയും ചെമ്പുംപുറം , മാറാട്ടുകുളം , പ്ലാന്തോട്ടം , പള്ളിപ്പടി എന്നീ   ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുളിമൂട്, ഗുഡ് ന്യൂസ്, പൂപ്പട, ചെറിയാൻ ആശ്രമം, മെറീന റബേഴ്സ്, വരാപ്പള്ളി , മരിയൻ സെൻ്റർ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 05:00 വരെ മഞ്ചാടിമറ്റം, വിശ്വാസ് ഫാക്ടറി,ആശ്വാസ് ഫുഡ്‌ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കാട്ടിപ്പടി,തലപ്പാടി,എസ്.എം.ഇ ഫാർമസി, സെന്റ് ജ്യൂഡ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ  രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജി.കെ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കനകക്കുന്ന്, വില്ലേജ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.  കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊപ്രത്തമ്പലം, ശാന്തിഭവൻ, ബാലരമ, മുരിങ്ങോട്ടുപടി, തുണ്ടം , കൊശമറ്റം കവല, പാറമ്പുഴ, കുമരനെല്ലൂർ, നീലിമംഗലം, മങ്ങാട്ടുമന ഭാഗങ്ങളിൽ 9:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

എംസി റോഡിൽ ചങ്ങനാശേരി തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച ശേഷം ബജിക്കടയിലേയ്ക്ക് ഇടിച്ചു കയറി; അപകടത്തിൽ ആർക്കും പരിക്കില്ല 

ചങ്ങനാശേരി: എംസി റോഡിൽ തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും മറ്റൊരു കാറിലും ഇടിച്ച ശേഷം ബജിക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിൽ എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തു നിന്നും ചിങ്ങവനം ഭാഗത്തേയ്ക്ക് വരികയായിരുന്നു കാർ. ഈ കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ആദ്യം ഇടിച്ചു. ഇതിന് ശേഷം റോഡരികിലെ ബജിക്കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലേയ്ക്ക് നീങ്ങിയ ഓട്ടോറിക്ഷ ബജിക്കടയ്ക്കുള്ളിലേയ്ക്കു കയറി. കാറും ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ബജിക്കടയിലേയ്ക്ക് ഇടിച്ചു കയറി. കടയിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. 

Hot Topics

Related Articles