കോട്ടയം കുമാരനല്ലൂർ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ സംസ്കാരം ഇന്ന് വൈകിട്ട് : മരിച്ചത് കുമാരനല്ലൂർ ദേവീ വിലാസം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി 

കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. കുമാരനല്ലൂർ ദേവീ വിലാസം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കുമാരനല്ലൂർ ചന്ദ്ര നിവാസിൽ ബാബുരാജ് , ജ്യോതി ദമ്പതികളുടെ മകൻ വിഷ്ണു (15) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് വിഷ്ണുവിനെ കാണാതായത്. വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയ വിഷ്ണു രാത്രി വൈകിയും തിരികെ എത്തിയില്ല. തുടർന്ന് രാത്രി നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടെയാണ് കുട്ടിയുടെ സൈക്കിൾ കുമാരനല്ലൂർ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയത്. ഇതിനു ശേഷം രാവിലെ ക്ഷേത്രക്കുളത്തിൽ മൃതദേഹവും കണ്ടെത്തി. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി. 

 ക്ഷേത്രക്കുളത്തിൽ നിന്നും യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം ഇന്ന് വൈകിട്ട് എട്ടിന് വീട്ടുവളപ്പിൽ നടക്കും. സഹോദരി : വൈഗ. 

Hot Topics

Related Articles