കുമരകം കലാഭവൻ്റെ ചിത്രരചനപഠന ക്യാമ്പ് സമാപിച്ചു

കുമരകം : കലാഭവൻ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ 3 ദിവസമായി നടന്നു വന്ന ചിത്ര രചന പഠന ക്യാമ്പ് സമാപിച്ചു  ,കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന ചടങ്ങ് കുമരകം ഗ്രാമപഞ്ചായത്ത് മെമ്പർ.    പി ഐ എബ്രഹാം ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു, ‘ ചടങ്ങിൽ എസ് ഡി പ്രേംജി ,പി കെ വിജയകുമാർ ‘സാൽവിൻ കൊടിയന്തറ ,രാജി സാജൻ ,  പി.കെ  ശാന്തക്കുമാർ ,നയനാ സാജൻ  ,പ്രാർത്ഥന എസ് പ്രേംജി,  ദുലുമണി ബോറ , എന്നിവർ സംസാരിച്ചു, ചിത്രരചന പഠന ക്യാമ്പിന് ആയില്യം വിജയകുമാർ, ആഷ വിശ്വനാഥ്, ടി ജി അനുപമ തുടങ്ങിയവർ   നേതൃത്വം  നൽകി.

Advertisements

Hot Topics

Related Articles