ആരാധകർക്ക് ആവേശമായി ജീപ്പിലേറി ആട് തോമ; 4 കെ സ്ഫടികം മിന്നിത്തിളങ്ങുന്നത് ഇങ്ങനെ 

മേലുകാവ് : കാലത്തിൻ്റെ സ്ഥടിക കണ്ണാടിയിൽ ലാലേട്ടൻ വീണ്ടും കോളാമ്പി മൈക്ക്  അനൗൺസ്മെൻ്റ് വാഹനത്തിൽ വീണ്ടും  വീഥികളിൽ എത്തി.

പഴയതലമുറ വർഷങ്ങൾക്ക് മുമ്പ് റോഡിൽ സിനിമാ നോട്ടീസിനു അനൗൺസ്മെൻ്റ് വാഹനത്തിന് പിന്നാലെ പാഞ്ഞ കാലം പുനർനിർമ്മിച്ച് സ്ഥടികം 4 കെ ഡോൾബിഎച്ച് ഡി മികവോടെ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലാലേട്ടൻ ഫാൻ കൂടിയായ സന്തോഷ് പുളിക്കൽ എന്നയാളാണ് വാടകയ്ക്ക് എടുത്ത ജീപ്പിൽ പഴയ കാല തനിമയോടെ സ്ഥടികത്തിൻ്റെ രണ്ടാം വരവ്  ആഘോഷമാക്കുന്നത്.      സംവിധായകൻ ഭദ്രൻ, അജി ആലപ്പാട്ട് കുന്നേൽ എന്നിവർ അഭ്യർത്ഥിച്ചതനുസരിച്ച്  വേറിട്ട നിയോഗമാണ് സന്തോഷ് പുളിക്കൽ താൻ മത്സരിച്ച നിയോജക മണ്ഡല പരിധിയിലൂടെ സ്വയം ജീപ്പ് ഓടിച്ച് സ്ഥടികമെന്ന ഹിറ്റ് ചലച്ചിത്രത്തിൻ്റെ രണ്ടാം വരവ് ആഘോഷമാക്കാൻ എത്തുന്നത്.

        റെജി അഗസ്റ്റിൻ പാലാക്കാരൻ എന്ന കലാകാരനും പഴയ കാല സ്മരണകളുണർത്തി ലൈവ് അനൗൺസ്മെൻ്റ് നടത്തി ഒപ്പമുണ്ട്.

സന്തോഷ് എന്ന ഒറ്റയാൻ സമരനേതാവ് നിരവധി വാർഡുകളിലും മത്സരിച്ചിട്ടുണ്ട്. പാലാ നിയോജക മണ്ഡലത്തിൽ 500 വോട്ട് നേടുകയും ചെയ്തു..

Hot Topics

Related Articles