കോട്ടയം മെഡിക്കൽ കോളേജിൽ എമർജൻസി വിഭാഗത്തിൽ നിന്ന് വിട്ടു നിന്ന്, പി.ജി ഡോക്ടർമാർ സമരം ശക്തമാക്കുന്നു; ശവപ്പെട്ടി സമരവുമായി ഡോക്ടർമാർ

ഗാന്ധിനഗർ: രാജ്യ വ്യാപകമായി,പി.ജി ഡോക്ടർമാർ ( ജൂനിയർ ഡോക്ടർമാർ) ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ (ഫൈമ)നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജ് വേറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അത്യാഹിത വിഭാഗം, ശസ്ത്രക്രീയാതീയ്യേറ്ററുകൾ, പ്രസവമുറി തുടങ്ങി മുഴുവൻ എമർജൻസി വിഭാഗത്തിൽ നിന്ന് വിട്ടുനിന്നു കൊണ്ട് സമരം ശക്തമാക്കുമെന്ന് പി.ജി എ ഭാരവാഹികൾ അറിയിച്ചു.

Advertisements

സർക്കാരുമായി നടത്തിയ ചർച്ചയിൽ സമരത്തിൽ നിന്ന് പിന്മാറണമെന്നും, സമരക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കാമെന്നും ആരോഗ്യ വകുപ്പ് അധികൃതർ ഉറപ്പ് തന്നെങ്കിലും, ഒന്നാം വർഷ പി.ജി വിദ്യാർത്ഥികളുടെ ഇന്റർവ്യൂ എന്ന് നടത്തുമെന്നുള്ള തിയതി ഉൾപ്പെടെയുള്ള ഉറപ്പ് രേഖാമൂലം ലഭിച്ചെങ്കിൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറുകയുള്ളൂവെന്ന് ഭാരവാഹികൾ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്നാംവർഷ പി ജി ക്ലാസുകൾ തുടങ്ങാത്തതിലും അവസാനവർഷ പി ജി പരീക്ഷ സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും തീരുമാനമാകാത്തതിലും പ്രതിഷേധിച്ചാണ് ദേശീയ തലത്തിൽ സമരം നടത്തുന്നത്. അവസാന വർഷ പരീക്ഷകൾക്കായി പി ജി ഡോക്ടർമാർക്ക് തയ്യാറെടുക്കുവാൻ സംവിധാനം ഏർപ്പെടുത്താത്ത സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് സമരം നടന്നു കൊണ്ടിരിക്കുന്നത്.

പി.ജി.ഡോക്ടർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ് എഫ് ഐ കോട്ടയം മെഡിക്കൽ കോളജ് യൂണിറ്റിന്റെ നേതൃത്വത്തിൽ, ശവപ്പെട്ടി ചുമന്നുകൊണ്ട് പ്രതീകാത്മക സമരം നടത്തി. പ്രിൻസിപ്പാൾ ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് സൂപ്രണ്ട് ആഫീസിന് മുൻപിൽ സമാപിച്ചപ്പോൾ, കെ .ജി പി എം റ്റി എ പ്രതിനിധി ഡോ.അശ്വനി ഉദ്ഘാടനം ചെയ്തു.പി.ജി.എ യൂണിറ്റ് പ്രസിഡന്റ് ഡോ.രാഹുൽ പീറ്റർ.എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ജഗത് ദേവ്, ഡോ.ശാന്തിനി, ഡോ. നിള എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.