കോട്ടയം നഗരത്തിലെ മൂന്നു റോഡുകൾക്ക് മുൻ ചെയർമാൻമാരുടെയും നഗരസഭ അംഗങ്ങളുടെയും പേര് നൽകുന്നു; നഗരസഭയിലെ മാപ്പിംങിനായി ഊരാലുങ്കൽ സൊസൈറ്റിയെത്തുന്നു

കോട്ടയം: നഗരസഭയിലെ മൂന്നു റോഡുകൾക്ക് മുൻ ചെയർമാന്റെയും, നഗരസഭ അംഗങ്ങളുടെയും പേര് നൽകാൻ തീരുമാനം. മുൻ നഗരസഭ അദ്ധ്യക്ഷൻ സണ്ണി കല്ലൂരിന്റെയും, മുൻ നഗരസഭ അംഗം എൻ.എസ് ഹരിഛന്ദ്രന്റെയും, പി.എസ് ബഷീറിന്റെയും പേരുകളാണ് റോഡുകൾക്കു നൽകുന്നത്.

Advertisements

46 ആം വാർഡിലെ കല്ലുപുരയ്ക്കൽ – കല്ലൂർ റോഡിന് മുൻ നഗരസഭ അധ്യക്ഷൻ സണ്ണി കല്ലൂരിന്റെ പേരാണ് നൽകിയിരിക്കുന്നത്. 25 ആം വാർഡിലെ ആലുംമൂട് – കൊച്ചുവീട് റോഡിന് മുൻ നഗരസഭ വൈസ് ചെയർമാൻ, പി.എസ് ബഷീറിന്റെയും, 29 ആം വാർഡിലെ ചീറോത്ത് – മറ്റത്തിൽ ലെയിനിന് മുൻ നഗരസഭ അംഗം എൻ.എസ് ഹരിഛന്ദ്രന്റെയും പേരുകളാണ് നൽകുന്നത്. നഗരസഭ കൗൺസിൽ യോഗമാണ് ഇപ്പോൾ ഈ റോഡിന് പേരുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭയുടെ ആസ്ഥി രജിസ്റ്ററുകൾ ജി.ഐ.എസ് മാപ്പിംങ് മുഖാന്തിരം തയ്യാറാക്കുന്നതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയെ ചുമതലപ്പെടുത്തി. ശുചീകരണ വിഭാഗത്തിൽ പകരക്കാരായി ജോലി ചെയ്തുവരുന്ന 34 തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനും തീരുമാനമായി. നഗരസഭ ആക്ടിംങ് ചെയർമാൻ ബി.ഗോപകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ യോഗമാണ് തീരുമാനം എടുത്തത്.

Hot Topics

Related Articles