തിരുവനന്തപുരം: വർഷങ്ങള്‍ക്ക് മുൻപേ കല്ലറ പണിത് മരണം കാത്തിരുന്നയാള്‍ തൂങ്ങി മരിച്ചനിലയില്‍. തിരുവനന്തപുരം പന്തലക്കോട് വട്ടക്കരിക്കകം പുഷ്പവിലാസത്തില്‍ പി.മോഹനനാണ് (72) ഇന്നലെ വീട്ടില്‍ തൂങ്ങിമരിച്ചത്. 10 വർഷം മുൻപ് പൂർണ ആരോഗ്യവാനായി ഇരിക്കുമ്ബോഴാണ് മോഹനൻ സ്വന്തമായി കല്ലറ പണിതത്.ജീവിതത്തിന്റെയും മരണത്തിന്റെയും പ്രതീകമായിട്ടായിരുന്നു പറമ്ബിന്റെ ഒരറ്റത്ത് കല്ലറ നിർമ്മിച്ചത്.ഇടയ്ക്കിടക്ക് കല്ലറയ്ക്ക് സമീപമെത്തി ചുറ്റുപാടുകള്‍ വൃത്തിയാക്കുകയും,കുറച്ചു സമയം അവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു.കാത്തിരിപ്പ് നീണ്ടുപോയത് കൊണ്ടാകാം സ്വയം ജീവൻ വെടിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.
മാത്രമല്ല മക്കള്‍ക്കും ബന്ധുക്കള്‍ക്കും തന്റെ മരണാനന്തരച്ചടങ്ങുകള്‍ നടത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ,അതിന് ചെലവാകുന്ന തുക മുൻകൂട്ടി കണക്കാക്കി ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു.പിതാവിന്റെ ആഗ്രഹങ്ങള്‍ക്കെതിരെ നില്‍ക്കാത്ത ബന്ധുക്കളും മക്കളും മോഹനന്റെ ആഗ്രഹം പോലെ കല്ലറയില്‍ അടക്കം ചെയ്തു


