കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ മൊബൈൽ ഫോൺ മോഷണം പതിവ്; പോക്കറ്റടിയും മൊബൈൽ ഫോൺ മോഷണവുമായി മോഷണ സംഘം വിലസുന്നു; മൊബൈൽ വിൽക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികൾക്ക്

കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ മൊബൈൽ ഫോൺ മോഷണം പതിവ്. പ്രദേശത്തെ കട ഉടമ അടക്കമുള്ളവരുടെ മൊബൈൽ ഫോണുകൾ കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. ഇതിനു പിന്നാലെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയെങ്കിലും കൃത്യമായ തെളിവുകളില്ലാത്തതിനാൽ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ് ഇപ്പോൾ.
കഴിഞ്ഞ ദിവസം നാഗമ്പടം ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ആളുടെ മൊബൈൽ ഫോൺ ഇവിടെ നിന്നും മോഷണം പോയിരുന്നു. നാഗമ്പടം ബസ് സ്റ്റാൻഡിൽ തന്നെ കട നടത്തുന്ന ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കയ്യോടെ പിടിച്ചെടുത്തിരുന്നു.

ഇത്തരത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ വ്യാപമായി മോഷ്ടാക്കൾ അഴിഞ്ഞാടുകയാണ്. മോഷ്ടിച്ചെടുക്കുന്ന മൊബൈൽ ഫോൺ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കിട്ടുന്ന വിലയ്ക്കു വിൽക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇവർക്ക് ആരാണ് ഫോൺ തങ്ങൾക്ക് വിറ്റതെന്നു പോലും അറിയാനും പലർക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നാഗമ്പടത്ത് മോഷ്ടാക്കൾ സജീവമായിരിക്കുന്നത്.

Hot Topics

Related Articles