മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദീകൻ ഫാ. ഡോ. ടി.ജെ. ജോഷ്വായ്ക്ക് പ്രണാമം അർപ്പിച്ച് അക്ഷര നഗരി

കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദീകനായിരുന്ന ഫാ. ഡോ. ടി.ജെ. ജോഷ്വായ്ക്ക് പ്രണാമം അർപ്പിച്ച് അക്ഷര നഗരി. പതിറ്റാണ്ടുകൾ അദ്ദേഹം അധ്യാപകനായിരുന്ന കോട്ടയം പഴയ സെമിനാരിയിൽ ഭൗതീക ശരീരം പൊതുദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുള്ളവരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.മലങ്കര ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികനായിരുന്ന ഫാ. ഡോ. ടി. ജെ ജോഷ്വാ കഴിഞ്ഞ ശനിയാഴ്ച്ച യാണ് അന്തരിച്ചത്.

Advertisements

പിന്നീട് കോട്ടയം മന്ദിരം ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ചൊവ്വാഴ്ച്ച രാവിലെയാണ് 9.30 ഓടെയാണ് വിലാപയാത്രയായി കോട്ടയം പഴയ സെമിനാരിയിലേക്ക് എത്തിച്ചത്. തുടർന്ന് 10.30 മുതൽ ഉച്ചക്ക് 2.30 വരെ പഴയസെമിനാരിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ മത സാമുദായിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നൂറുകണക്കിന് വ്യക്തിത്വങ്ങളാണ് വന്ദ്യ ഗുരു ശ്രേഷ്ഠന് അന്ത്യാഞ്ജലിയുമായി എത്തി ചേർന്നത്.. അദ്ദേഹത്തിൻ്റെ ഏറെ പരിപാവനമായ ജീവിതവും, ജ്ഞാന നിറവിലും ഏറെ വിനീത ദൈവ ദാസനായിയുള്ള സമർപ്പണം ജീവിതവും അനുസ്മരിച്ച് ഉൾക്കൊണ്ട് പ്രമുഖർ ഓർമ്മകളും പങ്കുവച്ചു. തുടർന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയസ് മാർത്തോമ മാത്യൂസ് ത്രീതീയൻ കാതോലിക്ക ബാവ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംസ്ക്കാര ശുശ്രൂഷയുടെ 1,2,3 ക്രമങ്ങളാണ് പഴയ സെമിനാരിയിൽ നടന്ന പ്രാർത്ഥനകളോടെ പൂർത്തീകരിച്ചത്. പിന്നീട് 3 മണിയോടെ പതിറ്റാണ്ടുകൾ അദ്ദേഹം ജീവിതത്തിൻ്റെ ഭാഗമായി മാറ്റിയിരുന്ന ചുങ്കത്തെ പഴയ സെമിനാരിയോട് വിട പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭൗതിക ശരീരം കുറിച്ചി മന്ദിരം കവലയിലുള്ള തെക്കിനേത്ത് ഭവനത്തിലേക്കാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി എത്തിച്ചത്. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ചയാണ് നടക്കുന്നത്. പള്ളം സെന്റ് പോൾ ഓർത്തഡോക്സ് ദേവാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ കബറടത്തിലാണ് അന്ത്യവിശ്രമം ഒരുക്കുന്നത്. കാതോലിക്ക ബാവയും, വിവിധ ഭദ്രാസന മെത്രാപ്പോലീത്തമാരും ചടങ്ങുകൾക്ക് കാർമ്മികത വഹിക്കും.

Hot Topics

Related Articles