ഒറ്റയ്ക്ക് താമസിച്ച വീടിനുള്ളിൽ അബോധാവസ്ഥയിൽ വയോധിക : അമ്മയെപ്പറ്റി വിവരം ലഭിക്കാതെ വന്നതോടെ വിദേശത്തായിരുന്നു മകൻ വിവരമറിയിച്ചത് പോലീസിനെ : വീടിനുള്ളിൽ അബോധാവസ്ഥയിൽ കിടന്ന വയോധികക്ക് രക്ഷകരായി കോട്ടയം ഗാന്ധിനഗർ പോലീസ്; യാത്രയയപ്പ് തിരക്കുകൾക്കിടയിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി ഗാന്ധിനഗർ എസ്എച്ച്ഒ ടി.ശ്രീജിത്ത്

കോട്ടയം : തനിച്ചു താമസിക്കുന്ന വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ട വയോധികയെ ഓട് പൊളിച്ച് അകത്തുകയറി രക്ഷിച്ച് ഗാന്ധിനഗർ പോലീസ്. തനിച്ച് താമസിക്കുന്ന വീടിനുള്ളിൽ നിന്നും അമ്മയെപ്പറ്റി വിവരമില്ലാതെ വന്നതോടെ വിദേശത്തായിരുന്നു മകനാണ് വിവരം കോട്ടയം ഗാന്ധിനഗർ പോലീസിനെ അറിയിച്ചത്. കോട്ടയം ആർപ്പൂക്കര ക്ഷേത്രത്തിനു സമീപം വാര്യത്തു വീട്ടിൽ തനിച്ച് താമസിക്കുന്ന പദ്മകുമാരി അമ്മ (80) യ്ക്കാണ് രക്ഷകരായി ഗാന്ധിനഗർ പോലീസ് രക്ഷാകരം നീട്ടിയത്.

Advertisements

ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം വീട്ടിൽ അബോധാവസ്ഥയിൽ കട്ടിലിൽ നിന്നും തറയിൽ വീണു കിടന്ന നിലയിലാണ് പദ്മകുമാരിയെ കണ്ടെത്തിയത്. മക്കൾ വിദേശത്തുനിന്ന് വിളിച്ചിട്ട് ഫോൺ എടുക്കാതെ വന്നതോടുകൂടിയാണ് വിവരം കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് പോലീസ് സംഘം വീട്ടിലെത്തി ഡോറിൽ തട്ടി വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് പോലീസ് സംഘം വീടിന്റെ മേൽക്കൂരയിലെ ഓട് ഇളക്കി അകത്ത് കയറുകയായിരുന്നു. അബോധാവസ്ഥയിൽ കിടന്ന പദ്മകുമാരിയെ പിന്നീട് പോലീസിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി.കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നും ഇന്ന് സ്ഥലം മാറിപ്പോകുന്ന തിരക്കുകൾക്കിടയിലും എസ്എച്ച്ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് വേണ്ട നേതൃത്വം നൽകി.

Hot Topics

Related Articles