കോട്ടയം : പാലാ പൈക കുരുവിക്കൂട് പാമ്പോലിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മീനച്ചിൽ പാലാക്കാട് പന്തലാനിക്കൽ ജോസഫ് പി.ജെ (കുഞ്ഞായി ) ആണ് മരിച്ചത്. കുരുവിക്കൂട് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയിൽ എതിർ ദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
ഇന്ന് ഉച്ചക്ക് 12.15 ഓടെയായിരുന്നു അപകടം.മഴയായിരുന്നതിനാൽ വാഹനത്തിന്റെ നിയന്ത്രണം തെറ്റിയതാകാം അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.
ഇടിയെ തുടർന്ന് ജോസഫ് ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു.
അപകടത്തെ തുടർന്ന് ഓടിക്കൂടിയ പ്രദേശവാസികൾ ജോസഫിനെ ഉടൻ തന്നെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.