കോട്ടയം പാലായിൽ നടുറോഡിൽ വൻ ഗർത്തം; വാഹന ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി; പരിശോധിക്കുമെന്ന് അധികൃതർ

കോട്ടയം: പാലാ നഗരത്തിൽ വൻ ഗർത്തം രൂപപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് അപ്രതീക്ഷിതമായി റോഡിനു നടുവിൽ വൻ ഗർത്തം രൂപപ്പെട്ടത്. ഇന്ന് രാവിലെയാണ് റോഡിനു നടുവിൽ വൻ കുഴി രൂപപപെട്ടത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിവരം നഗരസഭ അധികൃതരെയും, പൊതുമരാമത്ത് വകുപ്പ് അധികൃതരെയും പൊലീസ് അധികൃതരെയും വിവരം അറിയിച്ചു.

Advertisements

തുടർന്നു അധികൃതർ സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു. നഗരസഭാ ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പി.ഡബ്ലൂഡി. ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉടൻ സ്ഥലത്തെത്തുമെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പറഞ്ഞു.

Hot Topics

Related Articles