കോട്ടയം പൂവൻതുരുത്തിലെ നിരന്തര അതിക്രമവും അക്രമങ്ങളും; ജനപ്രതിനിധികളുടെയും പൊലീസിന്റെയും സംയുക്ത യോഗം ഇന്ന്; യോഗം ചേരുക കൊലപാതകത്തിന്റെയും കഞ്ചാവ് മാഫിയ അതിക്രമത്തിന്റെയും പശ്ചാത്തലത്തിൽ

കോട്ടയം: പൂവൻതുരുത്തിലും പരിസര പ്രദേശത്തും കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണവും കൊലപാതകവും അടക്കം ഉണ്ടായിരുന്നു. കഞ്ചാവ് മാഫിയ സംഘം കടുവാക്കുളത്ത് ഹോട്ടലിൽ ആക്രമണം നടത്തുകയും, ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൊലീസ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. രാവിലെ 11.30 നാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ യോഗം ചേരുക. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

Hot Topics

Related Articles