കോട്ടയം : പനച്ചിക്കാട് അമ്പാട്ട് കടവ് റോഡിൽ വെള്ളം കയറിയത് മൂലം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.പുതുപ്പള്ളി പനച്ചിക്കാട് റോഡിലെ അമ്പാട്ടുകടവ് പാടശേഖരത്ത് വെളളം ഉയർന്നതോടെ റോഡിലേയ്ക്ക് വെള്ളം കയറുകയായിരുന്നു. വഴിയിലൂടെ യാത്ര ദുസഹമായ സാഹചര്യത്തിൽ പോലീസ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
റോഡിൽ യാത്ര പാടില്ല എന്ന മുന്നറിയിപ്പ് ബോർഡും റോഡിന് ഇരുവശത്തുമുള്ള കോട്ടയം ഈസ്റ്റ്, ചിങ്ങവനം പോലീസ് അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ റോഡിൽ അര അടിയോളം ഉയരത്തിൽ വെള്ളമുണ്ട്. വെള്ളപ്പൊക്ക സമയത്ത് റോഡും പാടശേഖരങ്ങളും മനസ്സിലാകാതെ യാത്ര ചെയ്ത നിരവധിപേരാണ് ഇതിനോടകം ഇവിടെ അപകടത്തിൽ പെട്ടിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നാണ് യാത്രാ നിരോധനം ഏർപ്പെടുത്തിയത്.കനത്ത മഴ പെയ്താൽ
റോഡിൽ വെള്ളം കയറുന്നത് പതിവാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിന് പരിഹാരം കാണുവാൻ ഒരു നടപടിയും അധികൃതർ ഇതുവരെ സ്വീകരിച്ചിട്ടില്ല.