വിരട്ടൽ ഒക്കെ ഇങ്ങോട്ട് വേണ്ട ; അത്‌ വേറെ വെച്ചാൽ മതി ; എന്തും വിളിച്ചു പറയാവുന്ന ലൈസൻസ് ഉള്ളവർ ആണെന്ന് കരുതരുത്, അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ ആണെങ്കിലും നടപടി എടുക്കും ; പിണറായി വിജയൻ

കോട്ടയം : വിരട്ടൽ ഒക്കെ ഇങ്ങോട്ട് വേണ്ട.. അത്‌ വേറെ വെച്ചാൽ മതി. എന്തും വിളിച്ചു പറയാവുന്ന ലൈസൻസ് ഉള്ളവർ ആണെന്ന് കരുതരുത്. അവരുടെ പിന്നിൽ ഏത് കൊലകൊമ്പൻ ആണെങ്കിലും നടപടി എടുക്കും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനങ്ങളുടെ ഐക്യം രാജത്ത് ഉണ്ടാവണം. ഏത് രാജ്യവും അത് ആഗ്രഹിക്കുന്നു. എന്നാൽ നിർഭാഗ്യകരമായ കാര്യം നമ്മുടെ രാജ്യത്ത് സംഭവിച്ചു.
മത നിരപേക്ഷതയ്ക് വലിയ തോതിൽ പോറലേൽപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. മതനിരപേക്ഷ ഐക്യം കാത്ത് സൂക്ഷിക്കാൻ നമുക്ക് കഴിയേണ്ടതായുണ്ട്.
എല്ലാവരെയും ഒരേപോലെ കാണുന്ന
മത നിരപേക്ഷ ചിന്തക്കതീതമായി വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവർ ബ്രിട്ടീഷ് കാലത്ത് പോലും ഉണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശീയ പ്രസ്ഥാനം കരുത്താർജിക്കുന്ന ഘട്ടത്തിൽ പോലും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നവർ മഹാ ഭൂരിപക്ഷവും സ്വാതന്ത്രത്തിന് വേണ്ടി പ്രവർത്തിച്ചു. ഒരു ചെറിയ പക്ഷം അപ്പോഴും നിങ്ങളവിടെ ഉണ്ടാക്കണം എന്ന് പറഞ്ഞ നേതാക്കളും ഇവിടെ ഉണ്ട് . രാജ്യത്തിന് സ്വാത്രന്ത്യം വേണ്ട ബ്രിട്ടീഷ് ഭരണം തുടരട്ടെ എന്ന് നിലപാട് എടുത്തവരും ഉണ്ട് .

ബ്രീട്ടീഷുകാരെ പിൻതാങ്ങിയ സവർക്കറുടെ പിൻഗാമികൾ രാജ്യം ഭരിക്കുന്ന അവസ്ഥയിൽ ഇന്ന് നാം എത്തി.
ഈ ഭരിക്കുന്നവർക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ .നേരത്തെ അവർ സ്വീകരിച്ച നിലപാട് ശക്തമായി തുടരുകയാണ്.
മത രാഷ്ട്രമായി തുടരണം എന്ന് കരുതിയവരാണ് രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കൾ .

വർഗീതയുമായി യോജിക്കാൻ തയ്യാറായാൽ അത് വർഗീയതയെ പ്രോത്സാഹിപ്പിക്കലാകും.
കേരളത്തിൽ മത നിരപേക്ഷതയെ തകർക്കാനുള്ള ശക്തികളുണ്ട്
എന്തും വിളിച്ച് പറയാനുള്ള രീതിയിൽ അവർ എത്തിച്ചേർന്നിരിക്കുന്നു. പ്രവാചക നിന്ദയിൽ എത്തിച്ചത് ഈ ശൈലിയാണ്
ഭൂരിപക്ഷ വർഗീയതയുടെ നിലപാട്
എന്തും വിളിച്ച് പറയുന്ന നിലപാടാണ്.
നമ്മുടെ നാട്ടിൽ ലൈസൻസില്ലാതെ
എന്തും പറയാൻ പറ്റിയ അവസ്ഥ വന്നാൽ എന്താവും സ്ഥിതി എന്ന് അടുത്ത കാലത്ത് കണ്ടു. വിരട്ടാനൊക്കെ നോക്കി അത് ഒന്നും ചിലവാകില്ല എന്നും മുഖ്യ മന്ത്രി പറഞ്ഞു.

Hot Topics

Related Articles